Thursday, May 20, 2010

"ഉമ്മ" എന്നോര്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തുന്നത്, പരിഭവവും സംഘടവും നിറഞ്ഞ ഒരു മുഖമാണ്. ഈ സംഘടവും പരിഭവവുമെല്ലാം എല്ലായിപ്പോഴും സ്വന്തം മക്കളെ മാത്രം ഓര്‍ത്തു കൊണ്ടായിരിക്കും. മക്കള്‍ എത്ര വളര്‍ന്നു വലുതായാലും, എത്ര പുരോഗമിച്ചാലും, ഉമ്മയുടെ മനസ്സില്‍ ആ പിഞ്ചു കുട്ടിയുടെ സ്ഥാനം മാത്രമായിരിക്കും. ഉമ്മയോട് സംസാരിക്കുമ്പോള്‍ എനിക്കുതോന്നാറുണ്ട്, ഉമ്മ എന്നെ ഇപ്പൊഴും പിച്ചവെക്കാന്‍ പഠിപ്പിക്കുകയാണോ എന്ന്. അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് ഓരോ കാര്യങ്ങളും അന്യേഷിക്കുന്നത്. നമ്മുടെ വളര്‍ച്ചക്കനുസരിച്ച്‌ മറാത്ത പെരുമാറ്റം ഒരുപക്ഷെ ഉമ്മയുടെത് മാത്രമായിരിക്കും.

ഞാന്‍ എന്റെ ഉമ്മയെ സ്നേഹിച്ചു തുടങ്ങിയതെപ്പോഴനെന്നു ചോദിച്ചാല്‍, എനിക്ക് ഓര്‍മ്മവച്ച കാലം മുതല്‍.. എന്നാല്‍ ഗര്‍ഭധാരണം മുതല്‍ ഉമ്മ എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു, എന്നെ പരിപാലിക്കുന്നുണ്ടായിരുന്നു, എനിക്ക് ഭക്ഷണം തരുന്നുണ്ടായിരുന്നു. ഒരു ജന്മം കൊണ്ട് തീര്‍ക്കാന്‍ പറ്റാത്തത്ത്ര കടപ്പാടുകള്‍ ഇനിയും ബാക്കിനില്‍ക്കുന്നു.

ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു: "നബിയേ, ഞാന്‍ ആരോടാണ് ഈ ലോകത്ത് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്?" അപ്പോള്‍ അവിടുന്ന് പറഞ്ഞു, "നിന്റെ മാതാവിനോട്". പിന്നെ ഞാന്‍ ആരോട് കടപ്പെട്ടിരിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ വീണ്ടും നബിതങ്ങള്‍ പറഞ്ഞു "നിന്റെ മാതാവിനോട്" അയാള്‍ ചോദ്യം ആവര്‍ത്തിച്ചു അപ്പോഴും നബിതങ്ങള്‍ പറഞ്ഞു "നിന്റെ മാതാവിനോട്" അയാള്‍ നാലാമതും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു, "നിന്റെ പിതാവിനോട്". ഇങ്ങനെ ആദ്യത്തെ മൂന്നു സ്ഥാനങ്ങളും നല്‍കപ്പെട്ടത്‌ ഒരാളുടെ മതാവിനാണ്. അറബി ഭാഷയില്‍ الرحم (al -rahm ) എന്ന പദത്തിന്നര്‍ഥം "ഗര്‍ഭപാത്രം" എന്നാണ്. الرحمان (al -rahman ) എന്ന അല്ലാഹുവിന്റെ നാമത്തില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം എന്ന് നബിതങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആത്മീയമായി നോക്കുമ്പോള്‍ തന്നെ ഒരു ഉമ്മയുടെ സ്ഥാനം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനുമാപ്പുരതാണ്.


ഓരോ വര്‍ഷവും മേയ് 9 ആവുമ്പോള്‍ "ഹാപി മതെര്സ് ഡേ" എന്ന പേരില്‍ ഒരുപാട് ഇമെയില്‍ സന്തേശങ്ങള്‍ ലഭിക്കാറുണ്ട്. പക്ഷെ നമ്മളില്‍ എത്രപേര്‍ ഈ ദിവസം സ്വന്തം ഉമ്മയെ വിളിച്ചു രണ്ടു വാക്ക് സംസാരിച്ചിട്ടുണ്ട്? നമ്മള്‍ ഒരു ആഴ്ചയില്‍ എത്ര തവണ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കാറുണ്ട്. അതിന്റെ പത്തിലൊരംശം നമ്മള്‍ ഉമ്മയോട് സംസാരിക്കരുണ്ടോ? "വിളിച്ചിട്ട് പ്രത്യേകിച്ചൊന്നും പറയാനില്ല", എല്ലാവരുടെയും ഒരു ന്യായ വാദമാണ്. എന്തെങ്കിയം പ്രത്യേകിച്ച് പറയാനാണോ നാം സുഹൃത്തുക്കളെ വിളിക്കുന്നത്‌?. സ്റ്റോക്ക്‌ മാര്‍ക്കറ്റിന്റെ ഇടിവിനെ കുറിച്ചോ, ഐ പി എല്‍ ക്രിക്കറ്റിനെ കുറിച്ചോ ഉമ്മയ്ക്ക് സംസാരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അവര്‍ക്കും ഉണ്ടാവില്ലേ അവരുടേതായ വിഷയങ്ങള്‍. അവരുടെ പടവുകളിലേക്ക് ഇറങ്ങിച്ചെന്നു അല്പസമയമെങ്കിലും വിനിയോകിക്കാന്‍ നാം തയാറാവണം.

ഒരു ഉമ്മയോടുള്ള കടപ്പാട് ചെലവിനു കാശുകൊടുക്കല്‍ എന്നതില്‍ മാത്രം ഒതുങ്ങിപ്പോവരുത്. നമ്മള്‍ എത്ര എത്ര പേര്‍ക്ക് പല പല പേരില്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നെങ്കിലും നമ്മുടെ ഉമ്മയ്ക്കൊരു സമ്മാനം നല്‍കിയിട്ടുണ്ടോ? ഉമ്മയ്ക്ക് ധരിക്കാന്‍ ഒരുപാട് വസ്ത്രങ്ങള്‍ ഉണ്ടായിരിക്കും, പക്ഷെ നമ്മുടെ കൈകൊണ്ടു വാങ്ങിയ ഒരു വസ്ത്രം കയ്യില്‍ കിട്ടുംബോഴുണ്ടാവുന്ന സന്തോഷം മറ്റെന്തു കൊടുത്താല്‍ കിട്ടും?
ഒന്നും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും, നല്ല വാക്കുകള്‍ കൊണ്ട് അവരെ സന്തോഷിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളെങ്കിലും പ്രയോജനപ്പെടുതെണ്ടാതുണ്ട്.
ഇത് വായിച്ചിട്ട് ഒരാള്‍ക്കെങ്കിലും സ്വന്തം ഉമ്മയോട് ഒരു തരി സ്നേഹം കൂടുതല്‍ തോന്നിയിട്ടുണ്ടെങ്കില്‍, ഞാന്‍ ക്രിതാര്തനാണ്.